ഖുര്‍ആന്‍ സ്റ്റഡീ സെന്റര്‍ കേരള

മനുഷ്യ സമൂഹത്തിന്റെ മാര്‍ഗ്ഗദര്‍ശനത്തിനായി പ്രബഞ്ച നാഥനായ അല്ലാഹു അവതരിപ്പിച്ച അവസാനത്തെ വേദഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹവും കാരുണ്യവമാണത്. ജീവതത്തിന്ന് അര്‍ഥവും വെളിച്ചവും നല്‍കുന്ന വിശുദ്ധഗ്രന്ഥം മനസ്സിന് സമാധാനവും ജീവിതത്തിന് സന്തുഷ്ടിയും പ്രധാനം ചെയ്യുന്നു. ഐഹിക വിജയവും പാരത്രിക മോക്ഷവും ഒരുപോലെ ഉറപ്പു നല്‍കുന്ന മഹത്തയ ജീവിത ദര്‍ശനമത്രെ ഈ ഗ്രന്ഥം. ആദ്യകാല മുസ്‌ലിംകള്‍ വിശുദ്ധ ഖുര്‍ആനിലൂടെ സഞ്ചരിച്ച് ഔന്നത്യം നേടുകയും മുഴുവന്‍ ലോകത്തിനും വെളിച്ചവും നായകത്വവും നല്‍കുകയും ചെയ്തു. നങ്ങളില്‍ ഉത്തമന്‍ ഖുര്‍ആന്‍ പഠിക്കുകയും പഠിപ്പിക്കുകയുംചെയ്യന്നവനാണ് എന്ന തിരുവചനത്തെ അക്ഷരാര്‍ത്ഥത്തില്‍ അവര്‍ അന്വര്‍ത്ഥമാക്കി. അതുവഴി മത ധാര്‍മ്മിക രംഗങ്ങളില്‍ എന്നപോലെ ശാസ്ത്ര സാങ്കോതിക രംഗങ്ങളിലും വലിയ മികവ് പുലര്‍ത്താന്‍ അവര്‍ക്ക് സാധിച്ചു. ശോഭനമായ ഒരു നാഗരികതക്ക് അടത്തറ പാകുകയും ചെയ്തു. ആ നല്ല കാലത്തിന്റെ ശോഭനമായ ചിത്രങ്ങള്‍ ഇന്നും മുസ്‌ലിം ലോകം അഭിമാന പുര്‍വ്വം അയവിറക്കുന്നു. എന്നാല്‍ പില്‍കാല മുസ്‌ലിംകള്‍ ഖുര്‍ആനിന് നേരെ കുറ്റകരമായ അനാസ്ഥയാണ് കാണിച്ചത്. ഒരു ജീവല്‍ ഗ്രന്ഥമെന്ന യാഥാര്‍ഥ്യം വിസ്മരിക്കുകയും ജീവിതരംഗത്ത് നിന്ന് അതിനെ ബഹുദൂരം അകറ്റി നിര്‍ത്തുകയും ചെയ്തു. പഠിക്കുകയും ഉള്‍കൊള്ളുകയും ചെയ്യേണ്ട ഒരു സാന്മാര്‍ഗ്ഗിക ഗ്രന്ഥത്തെ കേവലം പുണ്യത്തിന് വേണ്ടിമാത്രം പാരയണം ചെയ്യപ്പെടുന്ന വേദപുസ്തകമാക്കി ചുരുക്കി. അക്ഷരശുദ്ധിയോട് കൂടി പാരയണം ചെയ്യുന്നവരുടെ അംഗസംഖ്യ പോലും നാള്‍ക്കുനാള്‍ ചുരങ്ങിക്കൊണ്ടിരുന്നു. എന്നാല്‍ സന്തോഷകരമെന്ന് പറയട്ടെ ഈ അടുത്തകാലത്തായി ഖുര്‍ആന്‍ പഠനരംഗത്ത് ശ്രദ്ധേയമായ ഒരു ഉണര്‍വ് പ്രകടമായിട്ടുണ്ട. വിശുദ്ധ ഗ്രന്ഥത്തിന്റെ അത്ഭുതകരവും ഗംഭീരവുമായ ഉള്ളടക്കം കണ്ടെത്താനും പ്രചരിപ്പിക്കാനുമായി ധാരാളം സംരംഭങ്ങള്‍ പുതുതായി രംഗത്ത് വന്നിട്ടുണ്ട്. അതില്‍ ശ്രദ്ധേയമായ ഒരു പഠന വേദിയാണ് ഖൂര്‍ആന്‍ സറ്റഡീ സെന്റര്‍ കേരള. 1997 ല്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ആഹ്വാനമനുസരിച്ചാണ് സ്റ്റഡീ സെന്റര്‍ രൂപീകരിക്കപ്പെട്ടത്. ഇന്ന് ആയിരത്തോളം യൂണിറ്റുകളും പതിനായിരത്തോളം പഠിതാക്കളുമുള്ള വേദയായി ഖൂര്‍ആന്‍ സ്റ്റഡീ സെന്റര്‍സെന്റര്‍ വളര്‍ന്നു കഴിഞ്ഞു. സാമൂഹ്യ സാഹചര്യങ്ങളാല്‍ ഖൂര്‍ആന്‍ പഠനത്തിന് അവസരം നഷ്ടപ്പെട്ട സാധാരണക്കാര്‍ക്കും അഭ്യസ്തവിദ്യര്‍ക്കും ഈ വേദി വളരെയേറെ പ്രയോജനകരമായണ്. 9 വര്‍ഷം കൊണ്ട് പഠനം പൂര്‍ത്തിയാക്കാവുന്ന സിലബസാണ് ഖൂര്‍ആന്‍ സറ്റഡീ സെന്റര്‍ കേരള അവലംഭിക്കുന്നത്. സൂറകളുടെ ആമുഖം, അതിന്റെ ശ്രോഷഠതകള്‍, പ്രധാന ആശയങ്ങള്‍ എന്നിവക്കു പുറമെ ശരിയായ പാരായണം, തജ്‌വീദ് നിയമങ്ങള്‍, വ്യകരണം എന്നിവയും പഠനത്തില്‍ ഉള്‍പ്പെടുത്തിയുട്ടുണ്ട്. ആദ്യത്തെ അഞ്ച് വര്‍ഷം പ്രിലിമിനറി കോഴ്‌സ് എന്ന നിലയിലും അവസാനത്തെ 4 വര്‍ഷം സെകന്ററി കോഴ്‌സ് എന്ന നിലയിലുമാണ് പഠന ക്രമീകരണം. ഓരോ വര്‍ഷവും പൊതുപരീക്ഷയും വിജയികള്‍ക്ക് അവാര്‍ഡ് വിതരണവും സംഘടിപ്പിക്കുകയും ചെയ്യുന്നു. പ്രിലിമിനറി കോഴ്‌സിലേയും സെകന്ററി കോഴ്‌സിലേയും ഫൈനല്‍ പരീക്ഷയില്‍ സംസ്ഥാന തലത്തിലാണ് റാങ്ക് ജേതാക്കളെ പ്രഖ്യാപിക്കുന്നത്. പൊതുജനങ്ങളില്‍ ഖൂര്‍ആന്‍ പഠനത്തില്‍ താല്പര്യം ജനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ റമാദനില്‍ പ്രത്യേക സുറത്ത് തെരഞ്ഞെടുത്ത് പ്രശ്‌നോത്തരി സംഘടിപ്പിക്കുന്നതും സെന്ററിന്റെ പരിപാടികളില്‍ പെട്ടതാണ്. ഇതിന് പുറമെ പ്രധാന ടൗണുകള്‍ കേന്ദ്രീകരിച്ച് മാസ് ഖുര്‍ആന്‍ പഠന വേദികളും ഖുര്‍ആന്‍ സ്റ്റഡി സെന്ററിന് കീഴില്‍ പ്രവര്‍ത്തിച്ച് വരുന്നു. പുതിയകാലത്തിന്റെ താല്‍പര്യമെന്ന രീതീയില്‍ വ്യവസ്ഥാപിതാമായി ഖൂര്‍ആന്‍ പരിപൂര്‍ണ്ണമായി പഠിക്കുന്ന ഓണ്‍ലൈന്‍ ഖുര്‍ആന്‍ പഠന പദ്ദതിക്ക് ഖുര്‍ആന്‍ സെന്റര്‍ കേരള തുടക്കം കുറിച്ചിരിക്കുന്നു. ഖുര്‍ആന്‍ സറ്റഡി സെന്റര്‍ കേരള എന്ന ആപിലൂടെ ഷോര്‍ടേം കോഴുസുകള്‍ എന്ന രൂപത്തിലാണ് Online QSC തയ്യാറാക്കിയിരിക്കുന്നത്.